Tuesday, December 20, 2016

JFK the film and some Indian thoughts


Film plot is about the assassination of John F Kennedy. The investigation by the main protagonist Jim Garrison, District Attorney reveals the conspiracy involving the entire state machinery to assassin the president.

During the investigation Jim Garrison encounters the real question, why was the president murdered? JFK decided to minimize the military activities in Vietnam and Cuba and this decision had not gone well with the system and they took the corrective action. The corporates, who actually rule the establishment thought eliminating the president was the easiest way to restore order. Oil industry and defense equipment manufactures are the decision makers in American politics. America's foreign policies and its wars are decided by these capitalists and they wear the face mask of world peace to justify their atrocities.

The film obviously received huge protest. Imagine such a film in India. It would be eating dust in the court rooms amidst the protests from the entire sections of the society. Anurag Kashyap recalled with his experience of Black Friday, film about the 1993 Bombay bombings, that in India it is impossible to make a film about politics. In America, though there was heavy protests, the film was released, became a hit, and has won two oscars.

The Indian corporate had enough of their share in the Oil industry. They have even the deciding power in the oil ministry. Petroleum Ministers are sacked and appointed at their will. Oil prices are decided by them. Lately Relience miraculously received a huge share gas reserves from ONGC fields. But they had little luck in the highly profitable defense field, since the Govt relied more on the Imports.

With a huge amount allocated for defense budget, arms dealers had their time. Bofors scandal, Barak missile scandal, Scorpene submarines scam, Helicopter scam all involved the arms dealers in collusion with the govt. Recent example being PM Modi's deal for an outdated Rafale aircrafts from France. But with the govt decision to open FDI for Defense, things are supposed to be changing to the US style. And the major beneficiary of this decision is as usual Relience Industries.







Demonetization എന്ന ഭീകരൻ




 Demonetization എന്ന ഭീകരനെക്കുറിച്ച് Intention, Planning and Execution എന്നീ തട്ടുകളിൽ ഒന്നു പരിശോദിച്ചു നോക്കാം

ആദ്യമേ Execution. -Any strategy is only as good as it's execution. Demonetization എന്നല്ല, ഏതൊരു പദ്ദതി എടുത്താലും ഇവിടെ ആണ് നമ്മുടെ പ്രധാന കടമ്പ. നൂറ് രൂപയുടെ പദ്ദതി കാര്യത്തോടടുക്കുമ്പോൾ ഒറ്റ സംഖ്യ ആകുന്ന ഇന്ത്യൻ കാര്യ പ്രാപ്തി. പദ്ദതി ഏതുമായിക്കോട്ടെ. തൊഴിലുറപ്പ് മുതൽ ഭവന സുരക്ഷ, make in lndia മുതൽ സ്വച്ഛ ഭാരത് വരെ എല്ലാം ഒരേ ഗണത്തിൽ തന്നെ. കോടികൾ മുടക്കി പരസ്യപ്രചരണം നടത്തി മാധ്യമങ്ങളെ വിലയ്ക്ക് വാങ്ങാം എന്നല്ലാതെ കാര്യമായ് ഗുണം ഒന്നും ഉണ്ടാകാൻ പോകുന്നില്ല. പക്ഷെ മറ്റു പദ്ദതികൾ വിജയങ്ങളാക്കി വരുത്താൽ പാണൻമാർക്ക് കഴിയും. ഇവിടെ ജനജീവിതം നേരിട്ട് ബാധിക്കുന്ന കാര്യമായതിനാൽ ഫലവും നേരിട്ടായിരിക്കും. എവിടെയൊക്കൊയോ കുറെ കക്കൂസുകൾ നിർമിച്ച് സ്വച്ഛ ഭാരത് വിജയമായിരുന്നെന്ന് പറയും പോലെഇക്കാര്യത്തിൽ അത് നടപ്പില്ല. Sudden impact and result ആവശ്യമുള്ള പദ്ദതികൾ നമ്മുടെ നിലവിലെ വ്യവസ്ഥിതി വച്ചു പരാജയപ്പെടാനേ സാധ്യത ഉള്ളൂ.
അന്തം വിട്ടു പോകുന്ന Planning ആയിരുന്നു എന്നു പറയേണ്ടി വരും. പിൻവലിച്ച പഴയ നോട്ടുകൾക്ക് പകരം വേണ്ട പുതിയ നോട്ടുകൾ അച്ചടിക്കാൻ നിലവിലെ നാലു പ്രസ്സുകളും ഫുൾ കപ്പാസിറ്റിയിൽ ഓടിച്ചാൽ തന്നെ നാലു മാസമെങ്കിലും എടുക്കും. പുതിയ RBI Governer വന്നതിനു ശേഷം കണക്കു കൂട്ടിയാൽ ജനുവരി പകുതി വരെ. ഒന്നോ രണ്ടോ ആഴ്ചത്തെ ചെറിയ കഷ്ടപ്പാടു സഹിക്കണം എന്ന ആഹ്വാനം ഒരു മാസത്തേക്കും പിന്നീട് 50 ദിവസത്തേക്കുമായ്. RBI ദിനംപ്രതി എന്ന മട്ടിൽ പുത്തൻ സർക്കുലർ ഇറക്കാനും തുടങ്ങി. ബാങ്കുകളെയും ATM - വിതരണ ശൃഖലകളെയും സജ്ജമാക്കുക പോലും ചെയ്യാതെ നടത്തിയ ഈ പിടപ്പുകേടിന്റെ planning നെ കുറിച്ച് സംസാരിക്കുന്നതു പോലും അതിന്റെ മഹത്വം കുറച്ചു കാണൽ ആകും. അപ്പോൾ പണത്തിന്റെ ലഭ്യതക്കുറവ് മൂലമുണ്ടാകുന്ന വ്യാപാര രംഗത്തെ മുരടിപ്പ്, ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ട്, സാമ്പത്തിക പ്രത്യാഘാതങ്ങൾ എന്നിവ തീർച്ചയായും കണക്കിലെടുത്തിട്ടുണ്ടാകുമെന്നുറപ്പ്. ഒന്നുകിൽ ഇവൻമാർക്ക് ഈ പണി അറിയില്ല, അല്ലെങ്കിൽ വേറെ എന്തോ ഉദ്ദേശ്യം ഉണ്ടായിരുന്നു. രണ്ടായാലും കാര്യം അത്ര വെടിപ്പായ് തോന്നുന്നില്ല.



Intention: ഏതൊരു പദ്ദതിക്കും വളരെ ഉദാത്തമായ ലക്ഷ്യങ്ങൾ ആണ് വേണ്ടത്. കള്ളപ്പണം, തീവ്രവാദം, അഴിമതി എന്നിവക്കെതിരെ ആയിരുന്നു Demonetization തുടക്കത്തിൽ എങ്കിൽ പിന്നീടത് cash less economy യിലേക്ക് സ്ഥാനക്കയറ്റം കിട്ടി. ചില കണക്കുകൾ പരിശോദിക്കാം!

1. കള്ളപ്പണത്തിൽ 10% ത്തിൽ താഴെ മാത്രമേ പണമായ് സുക്ഷിക്കപ്പെടുന്നുള്ളൂ. അതിലെ പ്രധാന ഉപഭോക്താക്കൾ നമ്മുടെ രാഷ്ട്രീയ പാർടികൾ തന്നെ. കോടിക്കണക്കിനു കള്ളപ്പണം ഒഴുക്കിയാണ് ഇവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

2. ഉറവിടം രേഖപ്പെടുത്താത്ത വരുമാനം BJP യുടേത് 977 കോടി. കോൺഗ്രസ്സിന്റെ 969 കോടി. മൊത്തം വരുമാനത്തിന്റെ ഏതാണ്ട് 90%. ഇത് ഇവർ തന്നെ പറയുന്ന കണക്ക്.

3. വിവിധ കോർപറേറ്റുകൾ ബാങ്കുകളിൽ തിരിച്ചടക്കാനുള്ള പണം 5 ലക്ഷം കോടിയിൽ അധികം.

4. കഴിഞ്ഞ നാലു കൊല്ലത്തിനിടെ എഴുതിത്തള്ളിയ കോർപറേറ്റ് കടങ്ങൾ 1.7 ലക്ഷം കോടി. ഏറ്റവും കൂടുതൽ എഴുതിത്തള്ളിയത് കഴിഞ്ഞ കൊല്ലം.

5. സ്വിസ്സ് ബാങ്കുകളിലെ 650 account വിവരങ്ങൾ ഇന്ത്യക്ക് ലഭിച്ചിട്ട് കാലങ്ങൾ കഴിഞ്ഞു. ഇതിൽ അന്വോഷണമൊന്നും നടന്നിട്ടില്ല.

6. Demonetization അനുകൂലിക്കുന്നത് വിജയ് മല്യയടക്കം എല്ലാ കോർപറേറ്റ് ഭീമന്മാരും യെഡ്യൂര്യയപ്പയെ പോലുള്ള രാഷ്ട്രീയക്കാരും പനാമ ലിസ്റ്റിൽ പേരുള്ള കുറെ സിനിമാക്കാരും.

7. അതീവ രഹസ്യമായ് നടപ്പാക്കിയ പദ്ദതിക്ക് മാസങ്ങൾക്ക് മുമ്പ് തന്നെ ബാങ്കുകളിലെ നിക്ഷേപങ്ങൾ ക്രമാതീതമായ് കൂടിയിരുന്നു. BJP സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയ രേഖകളും പുറത്ത് വന്നു. വേണ്ടപ്പെട്ടവർക്ക് വേണ്ട ഒത്താശ വേണമല്ലോ.

8. രാഷട്രീയ പാർട്ടികൾക്ക് വരുമാനം വെളിപ്പെടുത്തുകയോ, tax അടക്കുകയോ ചെയ്യാതെ പഴയ നോട്ടുകൾ യഥേഷ്ടം മാറി എടുക്കാൻ സാധിക്കും. അംഗീകൃത ഹവാല.

9. റിലയൻസും ബിർലയും അടക്കം വമ്പന്മാർ അവരുടെ Digital payment ബാങ്കുകൾ അടുത്തിടെ തുടങ്ങിട്ടുണ്ട്.

10. 15% ഗ്രാമീണർക്കു മാത്രം ഇന്റെർനെറ്റ് ലഭ്യത, വൈദ്യുതി ഇല്ലാത്ത 12000 ഗ്രാമങ്ങൾ, ബാങ്കുകൾ ഇല്ലാത്ത അനേകായിരം ഗ്രാമങ്ങൾ, ഇതാണ് നമ്മുടെ രാജ്യം. Digitization പാടില്ല എന്നല്ല. പക്ഷെ Demonetization കൊണ്ട് അവർ എത്ര കഷ്ടപ്പെടും.


രഘുറാം രാജൻ അഭിപ്രായപ്പെട്ടതു പോലെ കള്ളപ്പണക്കാർക്ക് അവരുടേതായ വഴികൾ ഉണ്ടാകും. അസാധു ആക്കിയ 14 ലക്ഷം കോടിയും തിരിച്ചെത്താൻ ആണ് സാധ്യത. അപ്പോൾ കള്ളപ്പണവും കള്ളനോട്ടും? കാശ് ഇല്ലാതെ എങ്ങനെ കൈക്കൂലി കൊടുക്കും എന്ന് വേവലാതിപ്പെടുന്ന അഴിമതിക്കാരും ആക്രമണം നടത്താൻ കഷ്ടപ്പെടുന്ന തീവ്രവാദിയും പെടാപ്പാടു പെടുന്നത് സ്വപ്നം കണ്ടു രാജ്യ സ്നേഹം വിജ്യംബിച്ച് ക്യൂവിൽ നിൽക്കാൻ സാധാരണക്കാരും. അരവിന്ദ് കേജരിവാൾ പറയുന്ന പോലെ നോട്ട് വിലക്ക് 8 ലക്ഷം കോടിയുടെ വൻ അഴിമതി ആകുന്ന കാഴ്ചയാണുള്ളത്. Demonetization ഗംഭീര വിജയമാണെന്നുള്ള ഓശാന പാടലുകൾ വരാനിരിക്കുന്നതേ ഉള്ളൂ. അത് പക്ഷെ തകർന്ന സാമ്പത്തിക രംഗത്തിനും മരണപ്പെട്ട ജീവനുകൾക്കും പകരമാകുമോ?



Wednesday, September 3, 2014

സർവ്വം നമോ



രാഷ്ട്രീയ പാർടികൾക്കോ വ്യക്തികൾക്കോ തലച്ചോർ പണയം വെച്ചിട്ടില്ലാത്ത സ്വതന്ത്രമായ് ചിന്ധിക്കുന്ന ഏതൊരുവനും അറിയാവുന്ന കാര്യം ആണ് നമ്മുടെ ഈ ദുഷിച്ച രാഷ്ട്രീയം ആണ് നാടിന്റെ ശാപം എന്ന്. എങ്കിലും വിരൊധാഭാസമായ് തോന്നുനത് എങ്ങനെ ഇത്ര അധികം ജനദ്രോഹം ചെയ്തിട്ടും രാഷ്ട്രീയക്കാരുടെ ജനപ്രീതി കുറയാതെ നില്ക്കുന്നു എന്നുള്ളതാണ്. അവർ എന്ത് തോന്യാസം ചെയ്താലും ഭക്തന്മാരുടെയും അന്ധന്മാരുടെയും കണ്ണിലുണ്ണികളായ് തുടരുന്നു. ഇങ്ങനെ ഒരു വിസ്മയ ലോകം ഉണ്ടാക്കി കലക്ക വെള്ളത്തിൽ ചാകര കൊയ്യുന്നത് നമ്മുടെ നാലാം തൂണുകൾ ആയ മാധ്യമ സമൂഹം ആണ്. മോഡി എന്ന ഒരു വ്യക്തിയുടെ മാത്രം സ്തുതിപാടകർ ആയ് മുന്ധിയ മാധ്യമ പ്രസ്ഥാനങ്ങൾ അധപധിചിരിക്കുന്നു. ഓണ്‍ലൈൻ മാധ്യമങ്ങളിൽ മോഡിക്ക് വേണ്ടി പടപൊരുതാൻ സജീവമായ് ഒരു ഗുണ്ടാ പട തന്നെ ഉണ്ട്. 24/ 7 മോഡി എല്ലായിടവും നിറഞ്ഞു നില്ക്കാൻ അവർ ജാഗരൂഗരാണ്. മോഡിക്ക് കൈയ്യടി കിട്ടാനുള്ള ഒരു അവസരം പോലും പാഴാക്കാതെ മാർക്കറ്റ്‌ ചെയ്യാൻ അവർ മിടുക്കരാണ്. പേർസണൽ മാർക്കെറ്റിംഗ് ഇത്ര ഫലപ്രദമായ് ദുരുപയോഗം ചെയ്ത സംഭവങ്ങൾ ലോകചരിത്രത്തിൽ തന്നെ വിരളമായിരിക്കും.


എല്ലാ ജനദ്രോഹ നയങ്ങൾക്കും പ്രശ്നങ്ങൾക്കും കാരണക്കാർ മുൻ സർക്കാർ. അത് കൊണ്ട് സമ്പത്ത്ഘടനയെ ഉത്തേജിപിക്കാൻ പൊതു ജനം ചുമട്ട് താങ്ങുന്നു. പക്ഷെ അതെ സമയം നേപ്പാളിലും ഭുട്ടാനിലും ആയിരം കോടികളുടെ പദ്ധതികൾ പ്രഗ്യാപിക്കുന്നതിന് പ്രശ്നം ഇല്ല. നേപ്പാളിലെ ഒരു അമ്പലത്തിന്റെ പുനരുധാരണത്തിനും നേർച്ചക്കും വേണ്ടി കോടികൾ ഘജനാവിൽ നിന്നും മുടക്കുന്നതിനു എന്താണ് ന്യായീകരണം. തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ വിലക്കയറ്റം, കള്ളപ്പണം, സ്ത്രീ സുരക്ഷ, അഴിമതി എന്നീ വിഷയങ്ങളിൽ നടത്തിയ വാക്ധാനങ്ങൾ കാറ്റിൽ പറത്തിയത് ഒരു വിഷയമേ അല്ല. ഏറെ കൊട്ടിഘോഷിച്ച ഗുജറാത്ത്‌ വികസന മോഡലിൽ CAG 25000 കോടി രൂപയുടെ അഴിമതി കണ്ടെത്തിയതും മാധ്യമങ്ങൾ സ്വൗകര്യ പൂർവ്വം ഒതുക്കി.


ഈ ആരാധനാ കോപ്രായത്തിനിടയിൽ ഇടിവ് തട്ടുന്നത് എതിർ പാർടികൾക്കു മാത്രമല്ല, BJP യിലെ പ്രമുഘർക്കും വേണ്ടത് കിട്ടുന്നുന്ണ്ട്. ഇവർക്കെല്ലാം പണം കിട്ടുന്നു, മോഡിക്ക് പ്രശസ്തി കിട്ടുന്നു, ഭക്തന്മാർ സായൂജ്യം അടയുന്നു. ഇതിനെല്ലാം പണം മുടക്കുന്ന കോർപ്പറേറ്റ് വംബന്മാർക്ക് തോന്നിയ പോലെ കട്ട് മുടിക്കാൻ അവസരവും കിട്ടുന്നു. അച്ചേ ദിൻ അവർ ആഘോഷിക്കുമ്പോൾ ഭക്തന്മാർ നിർവൃതിയിൽ ആറാടുന്നു.


NB : ജപ്പാൻ യാത്രക്ക് ഒഴിവാക്കിയത് കൊണ്ട് PR ടീം കൊടുക്കുന്ന വാർത്തകളും ഫോട്ടോകളും ആണ് മാധ്യമങ്ങളുടെ ആശ്രയം. ഫോട്ടോകൾ നോക്കുകയാനെങ്ങിൽ അതൊരു നല്ല തീരുമാനം ആണെന്ന് തോന്നുന്നു. നല്ല ഭംഗി.

മോഡിയുടെ നല്ല ദിനങ്ങൾ ആഘോഷമാക്കുകയാണ് ഇവർ. ZEE News 60 ദിനം ആഘോഷിക്കുന്ന പരുപാടിയുടെ youtube വീഡിയോയുടെ കൂടെ ഇതും കാണാം.

    

ഇളകുന്ന പീഠം



നീതിന്യായ വകുപ്പിൽ മുൻപൊരിക്കലും നടത്തിയിട്ടില്ലാത്ത വിദം ഇടപെടലുകളാണ് മോഡി സംഘം നടത്തിക്കൊണ്ടിരിക്കുന്നത്. ന്യായാധിപരിൽ ചിലരെങ്കിലും പ്രലോഭനങ്ങളിൽ അടിപ്പെടുന്നു എന്നു ന്യായമായും സംശയിക്കാം. കേരള ഗവർണെർ പദവിയിൽ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി.സദാശിവത്തെ എത്തിച്ചത്, സോഹ്രാഭുധിൻ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ കുറ്റവിമുക്തനാക്കി പുറപ്പെടുവിച്ച വിധിയല്ലെന്നു സ്ഥാപിക്കാൻ ഒരു പാട് ന്യായങ്ങൾ കണ്ടു പിടിക്കേണ്ടി വരും. ഇതേ കേസിൽ അമിത് ഷായ്ക്കു വേണ്ടി വാദിച്ച വക്കീൽ ഉദയ് ലളിട്ടിനെ സുപ്രീം കോടതി ജഡ്ജിയായ് നിയമിക്കുകയും ചെയ്തു. അതിനു വേണ്ടി പ്രോടോകോൾ ലങ്ഗിച്ചു ഒഴിവാക്കിയത് അമിത് ഷായ്ക്കെതിരെ സർക്കാരിനു വേണ്ടി വാദിച്ച ഗോപാൽ സുബ്രമണ്യത്തെ ആണെന്നുള്ളതാണ് വിരോധാഭാസം.

സുപ്രീം കോടതി വിധി പ്രകാരമാണ് കള്ളപ്പണത്തിനെതിരെ SIT രൂപീകരിച്ചത്. മോഡിയുടെ ഏറ്റവും വലിയ നേട്ടമായ് ദേശീയ മാധ്യമങ്ങൾ അതിനെ ആഘോഷിക്കുന്നു. SIT അധ്യക്ഷനായ് നിയമിതനായ M. B. ഷാ ഇതിനു മുംബ് വേറൊരു അന്വേഷണ കമ്മീഷൻ അധ്യക്ഷൻ ആയിരുന്നു. മോടിക്കെതിരെയും ഗുജറാത് സർക്കാരിനെതിരെയും ഉയർന്ന അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ ഉള്ള ആരോപണങ്ങൾ അന്വോഷിക്കാൻ ആയിരുന്നു അത്. കമ്മിഷൻറെ കണ്ടുപിടുത്തം ഏതു രീതിയിൽ ആയിരുന്നെന്നു ഊഹിക്കാമല്ലോ.

മിനുറ്റിനു ലക്ഷങ്ങൾ ഫീസ്‌ വാങ്ങുന്ന മുകുൾ രോഹട്ഗി ആണ് അമിത്  ഷായെ പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കേസിൽ നിന്നും രക്ഷപെടുത്തിയത്. അദ്ദേഹം ഇപ്പോൾ അറ്റോർണി ജനറൽ എന്ന ബാദ്ധ്യത ഏറ്റെടുത് രാജ്യസ്നേഹം പ്രകടിപ്പിക്കുന്നു.

പദവി ലഭിക്കുന്നതിനായി സര്‍ക്കാറിനോട് ജഡ്ജിമാര്‍ പ്രതിബദ്ധത പുലര്‍ത്തണമെന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ കൊണ്ടുപോകുന്നത്. ഈ പ്രവണതക്കെതിരെ ശബ്ധമുയർത്തേണ്ട മാധ്യമങ്ങളെ മോഡി-അമിത് ഷാ സഖ്യം വിലയ്ക്ക് വാങ്ങി കഴിഞ്ഞു. പ്രതികരിക്കാൻ താൽപര്യമില്ലാത്ത ജനത ഒരു പക്ഷെ ഇതിനപ്പുറം അർഹിക്കുന്നുണ്ടാവില്ല.

NB : കേരള ഗവർണർ ഷീല ദിക്ഷിത് വന്നതും ടൂറ് നടത്തിയതും പോയതും അഞ്ചു മാസം കൊണ്ട് 50 ലക്ഷം പൊടിച്ചതും എല്ലാം വളരെ പെട്ടന്നായിരുന്നു. പുതിയ സർക്കാരിനു വേണ്ടപ്പെട്ടയാളും കേരളത്തിലേക്ക് തന്നെ.


Sunday, March 30, 2014

ഇനിയും എത്ര നാൾ????


നവ രാഷ്ട്രീയവുമായ് വന്ന ആം ആദ്മി പാർടി എന്ത് മാത്രം പ്രശ്നങ്ങൾ ഉണ്ടാക്കി എന്ന് നമുക്കറിയാം. ഡൽഹിയിൽ അവർ പരാജയമായിരുന്നു എന്നും ആരാജകത്യവാദികൾ ആണെന്നും ഭരിക്കാൻ അറിയാത്തവർ ആണെന്നും ഒക്കെ മാധ്യമങ്ങൾ നമ്മളെ പഠിപ്പിച്ചു. നമ്മുടെ മഹത്തായ ജനാധിപത്യത്തെ എങ്ങനെ ഇവർ ശിധിലമാക്കും എന്ന് ഇപ്പോൾ നമുക്കറിയാം. മറ്റു പാർട്ടികൾ ആകട്ടെ ഇവർ  ഞങ്ങളെ പോലെ തന്നെ ഫ്രോഡ് ആണെന്ന് സമർധിക്കാനാണ് ശ്രമിച്ചത്‌. അവരുടെ ഓരോ പ്രവർത്തിയെയും നമ്മൾ സംശയത്തോടെ വീക്ഷിച്ചു. അവർ എങ്ങോട്ട് തിരിഞ്ഞാലും ചോദ്യങ്ങൾ ചോദിച്ചു. ശരിക്കം കേജേരിവാളിന്റെ യാത്രയും താമസവും അവരുടെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളും ഒക്കെ ആണോ യഥാർത്ഥ പ്രശ്നങ്ങൾ? അതിൻറെ കൂടെ ഇതും  ചോദിക്കാം 

  1. വളരെ കുറച്ച കാലങ്ങൾ കൊണ്ട് എല്ലാ സാധനങ്ങളുടെയും വില കുതിച്ചുയർന്നത് ഒരു ആഗോള പ്രതിഭാസമാണെന്ന് പറയപ്പെടുന്നു. ഏഷ്യയിലെ ഏറ്റവും കൂടുതൽ പണപ്പെരുപ്പം ഇന്ത്യയിൽ ആയത് എന്ത് കൊണ്ട് ആയ്?  
  2. ഒരു പറ്റം തൈക്കിളവനമാർ വാജകക്കസര്ത് നടത്തി നമ്മളെ കോരിത്തരിപ്പിക്കുന്നു. യുവാക്കളുടെ പ്രതി പുരുഷന്മാരായും സ്ത്രീ ശാക്തീകരണത്തിന്റെ വക്താവായും അവർ തിളങ്ങുന്നു. MP മാരുടെ ശരാശരി പ്രായം 53 വയസ്സ് ആണ്. ചെറുപ്പക്കാരിൽ 68% ഇവരുടെ മക്കൾ. യുവാക്കളുടെ ഭാവി നിർണയിക്കേണ്ടത് ഈ കിളവന്മാരാണോ?
  3. ഏകദേശ കണക്കനുസരിച്ച് ഓരോ ഇന്ത്യക്കാരനും 40 ലക്ഷം രൂപയ്ക്ക് മുകളിൽ ആസ്തിയുണ്ട്. നാം ധരിദ്രരല്ല. പക്ഷെ എന്ത് കൊണ്ട് 32.7% ജനങ്ങൾ ദാരിദ്രരേഘയ്ക്ക് താഴെ കിടക്കുന്നു.  
  4. പാർടികൾക്ക് ധൂർത്തടിക്കാൻ ആരു പണം കൊടുക്കുന്നു. പാർടികളുടെ 80-90% സംഭാവനകളും വെളിപ്പെടുത്തിയിട്ടില്ല. ചാനലിലും, പത്രത്തിലും ഫ്ളക്സ്‌ ബോർഡുകളിലും ഇത്രയധികം പരസ്യം കൊടുക്കാനും വിമാനം ചാർട്ടർ ചെയ്ത് പറക്കാനും, വമ്പൻ റാലികൾ നടത്താനും കാശെറിഞ്ഞു വോട്ടു പിടിക്കാനും ഒക്കെ ഉള്ള പണത്തിന്റെ ഉറവിടം അവർ വെളിപ്പെടുത്തേണ്ടതല്ലേ. എന്തിനു വിദേശ കമ്പനികൾ പാർടികൾക്ക് സംഭാവന കൊടുക്കുന്നു?
  5. തെരഞ്ഞെടുപ്പിൽ ഒഴുകുന്ന കള്ളപ്പണം നിയന്ധ്രിക്കാൻ എന്ത് കൊണ്ട് സാധിക്കുന്നില്ല. വിദേശ ബാങ്കുകളിൽ നിന്ന് എന്ത് കൊണ്ട് കള്ളപ്പണം തിരിച്ചു പിടിക്കാൻ സാധിക്കുന്നില്ല. (2002 മുതൽ 2011 വരെ 21 ലക്ഷം കോടി).
  6. എങ്ങനെ നേതാക്കന്മാരുടെ സമ്പത്തിൽ വൻവർദന (5 വർഷം കൊണ്ട് മൂന്ന് ഇരട്ടി) കുറഞ്ഞ കാലം കൊണ്ട് ഉണ്ടാകുന്നു.
  7. 1992 മുതൽ നടന്ന വലിയ അഴിമതികളിൽ മാത്രം രാജ്യത്തിന് നഷ്ടമായ തുക 80000000000000 രൂപ (80 ലക്ഷം കോടി). കട്ട മുതലിൽ എത്ര രൂപ തിരിച്ചു കിട്ടി? നടക്കുന്ന അഴിമതിയിൽ 10% എങ്കിലും പുറത്തു വരുന്നുണ്ടോ? ഇതിൽ ഒരു പൂജ്യം കൂടി ഇട്ടാൽ എത്ര പൂജ്യം വരും.
  8. ലക്ഷം കോടികളുടെ അഴിമതികൾ ഉണ്ടാകുമ്പോൾ ഓരോ ന്യായീകരണങ്ങളും കണക്കിലെ കളികളും പറയുന്നു. അത് വിശ്വസിക്കുന്നുണ്ടോ. CAG -യേക്കാൾ മിടുക്കന്മാരാണോ ഇവർ? 
  9. ജയിലിലായ രാഷ്ട്രീയക്കാർ എത്ര? സ്വതന്ത്രാന്വേഷണവും കോടതിവിധിയും വന്നാല്‍ ജയിലില്‍ കിടക്കാന്‍ യോഗ്യതയുള്ള രാഷ്ട്രീയ നേതാക്കളെ ഉണ്ടാക്കി വിടുന്നത് നമ്മൾ തന്നെയല്ലേ. ഇന്നും കേരളസമൂഹം രാഷ്ട്രീയാടിമത്വത്തിലാണോ . ഇടതിനും വലതിനും മാറിമാറി വോട്ടുകുത്താന്‍ മാത്രമുള്ള വിവരമേ സാക്ഷരകേരളത്തിലെ വിദ്യാസമ്പന്നർ ആര്‍ജ്ജിച്ചിട്ടുള്ളോ.  
  10. ഒരു പാർട്ടിയുടെ തെറ്റ് മറ്റവനെക്കാൾ ഭേതമാണെന്ന് പറഞ്ഞു ചെളി വാരിയെറിയുമ്പോൾ ആര് തോല്ക്കുന്നു? എന്തിനു നാം ഇവന്മാരുടെ വിഴുപ്പ് ചുമക്കണം.
  11. കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങൾ ആർക്ക് വേണം?
  12. 30% MPമാരുടെ യോഗ്യത അവരുടെ കുടുംബ പേരാണ്. വനിതകളിൽ 70% പേരും അങ്ങനെ വഴി തെറ്റി എത്തിപ്പെട്ടവരാണ്. എന്തിനു ഒരുത്തന്റെ മക്കളെയും അവന്റെ വീട്ടുകാരെയും നമ്മൾ ചുമക്കണം.
  13. എന്തിനു വർഘീയ വാദികളുടെയും മത നേതാക്കന്മാരുടെയും മുതലെടുപ്പിന് നിന്ന് കൊടുക്കണം.
  14. എങ്ങനെ നമ്മുടെ ലോക്സഭയിൽ കൊള്ളക്കാരും കൊലവാധികളും ബാലാൽക്കാരികളും എത്തിപെട്ടു (30% ത്തിൽ അതികം) . ഇവർ നമ്മളെ പ്രധിനിധീകരിക്കുന്നുണ്ടോ?
  15. എങ്ങനെ നമ്മുടെ പൊതു മേഘലാ സ്ഥാപനങ്ങൾ വെള്ളാനകൾ ആയ തുടരുകയും അതേ  മേഘലയിലുള്ള സ്വകാര്യ സ്ഥാപനങ്ങൾ ലാഭം ഉണ്ടാക്കുകയും ചെയ്യുന്നു?
  16. എന്ത് കൊണ്ട് നമ്മുടെ സർക്കാർ ആശുപത്രികളുടേയും, സ്കൂളുകളുടേയും അവസ്ഥ പരിതാപകരമായ് തുടരുന്നു?
  17. കുത്തഴിഞ്ഞ ഉദ്യോഗസ്ഥ വ്രന്ധം, പോലീസ്, നിയമ വ്യവസ്ഥ ഇവ നേരെ ആക്കാൻ ഇത് വരെ എന്ത് കൊണ്ട് കഴിഞ്ഞില്ല? അതിനു കാരണം രാഷ്ട്രീയ ഇഛാ ശക്തി ഇല്ലാത്തത് കൊണ്ടാണെന്ന് വിശ്വസിക്കുന്നോ?
  18. വികസനത്തിന്റെയും ജോലി സാധ്യതകളുടെ മോഹാ വലയം ഉണ്ടാക്കി രാജ്യത്തിന്റെ പ്രക്രതി സമ്പത്ത് ചിലർക്ക് മാത്രമായ് തീറെഴുതി കൊടുക്കുന്നത് ശരിയാണോ?
  19. നമ്മുടെ നിലവിലെ വ്യവസ്ഥികൾ നല്ലതാണെന്ന് തോന്നുണ്ടോ? സംശുദ്ധമായ രാഷ്ട്രീയം ഇല്ലാതെ ഇതിനൊരു മാറ്റം പ്രതീഷിക്കുന്നോ? നിലവിലുള്ള പാർട്ടികളിലെ നേതാക്കന്മാരെ നോക്കു, അതിലേക്ക് പുതിതായ് വരുന്ന യുവാക്കളെ നോക്കു. ഇവരിൽ എന്തെങ്ങിലും പ്രതീക്ഷ അർപ്പിക്കുന്നുണ്ടോ? ഇനി ഇവർ സംശുധരാണെങ്ങിൽ തന്നെ ആ പാർട്ടിക്കുള്ളിൽ നിന്ന് എന്തെങ്ങിലും മാറ്റം വരുത്താൻ ഇവർക്ക് സാധിക്കുമോ?
  20. രാജ്യ സ്നേഹം കൊണ്ടോ സമൂഹ നന്മക്കു വേണ്ടിയോ രാഷ്ട്രീയത്തിൽ ഇറങ്ങിയേ ആളുകളെ നിങ്ങൾ അറിയുമോ. പാർട്ടിക്കതീതമായ് നല്ല വ്യക്തിത്വങ്ങളെ പിന്തുണക്കുമോ? അവർ എതിർക്കപ്പെടെണ്ടവരാണോ? 


ചോദ്യങ്ങൾ പുതിയതല്ല.പ്രശ്നങ്ങൾക്കുള്ള പോം വഴികളും ബുദ്ധിമുട്ടുള്ളതല്ല. വേണ്ടത് അതിനുള്ള ഇച്ഛാ ശക്തി  മാത്രം. നമ്മുടെ ഈ ചീഞ്ഞു നാറിയ വ്യവസ്ഥിതിയുടെ നിർമാതാക്കളും അതിൻറെ ഉപഭോക്താക്കളുമാണ് നിലവിലെ രാഷ്ട്രീയ-ഭരണ സംവിധാനങ്ങൾ.  അഴിമതിയുടെ പങ്ക് പറ്റുന്ന രാഷ്ട്രീയക്കാരൻ മാറ്റങ്ങളെ എതിർക്കും. മാറ്റങ്ങൾക്ക്  വേണ്ടി ശ്രമിക്കുന്ന ആം ആദ്മി പാർട്ടിയെ കരിവാരി തേച്ച് തറ പറ്റിക്കാൻ ശ്രമിക്കും. ഇവർക്ക്  ഓശാന പാടുന്ന മാധ്യമങ്ങളും കൂടെ ഉണ്ടാകും.പക്ഷെ ഇവരുടെ ഈ ശ്രമങ്ങളിൽ ആം ആദ്മി പാർട്ടി ഇല്ലാതാകുക ആണെങ്ങിൽ നഷ്ടമാകുക രാജ്യത്തിന് കുറെ കാലങ്ങൾക്ക് ശേഷം കിട്ടിയിരിക്കുന്ന ഒരു പ്രതീക്ഷ ആണ്. 

നിങ്ങള്‍ ഇപ്രാവിശ്യം വോട്ട് ചെയ്യുന്നില്ല എങ്കില്‍ അഥവാ സത്യസന്ധരായ ആള്‍ക്ക് ഇപ്രാവിശ്യവും വോട്ട് ചെയ്യുന്നില്ല എങ്കില്‍, പിന്നെ ഭാവിയില്‍ അഴിമതി, ദുർഭരണം, വിലക്കയറ്റം, കുറ്റകൃത്യങ്ങള്‍... തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് പരാതി പറയരുത്. എന്തെന്നാല്‍ തെറ്റായ ആളുകളെ തിരഞ്ഞെടുക്കുക വഴി നിങ്ങള്‍ക്ക് പരാതി പറയുവാനുള്ള അവകാശം നഷ്ടപ്പെടുന്നു. ഓർക്കുക, നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അഴിമതിയോ തീവ്രവാദമോ അല്ല.മറിച്ചു രാജ്യത്തിൻറെ സമ്പത്ത് ഉപയോഗിച്ച് പഠിച്ചു വളർന്ന യുവജനങ്ങൾ രാഷ്ട്രീയം വൃത്തി കെട്ടത് ആണ് എന്ന് പറഞ്ഞു കൈ ഒഴിയുന്നതാണ്. ആ ഉത്തരവാദിത്തം ഇപ്പോൾ ഏറ്റെടുത്തില്ലെങ്ങിൽ പിന്നെ എപ്പോൾ??

ഒരു ചോദ്യം കൂടി. ഇനിയും എത്ര നാൾ????





വായിക്കുക :http://www.mangalam.com/opinion/152570


കാണുക : ജസ്റ്റിസ്‌ ഹെഗ്ടെ @ 12.00 min




Criminals in politics




Tuesday, September 24, 2013

എന്താണ് രാഷ്ട്രീയം?

എന്താണ് രാഷ്ട്രീയം? 
===============
ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ വിശ്വസിച്ച് , സ്വന്തം ചിന്താശക്തി പാര്‍ട്ടി നേതൃത്വത്തിന് അടിയറ വെച്ച് ആ പാര്‍ട്ടിയുടെ നേതാവ് എന്താണോ പറയുന്നത് അത് സ്വന്തം അഭിപ്രായമാക്കുകയും ആ പാര്‍ട്ടിക്കും ആ പാര്‍ട്ടി ഉള്‍പ്പെടുന്ന മുന്നണിക്കും എതിര്‍പക്ഷത്തുള്ള പാര്‍ട്ടികളും മുന്നണിയും മുന്നോട്ട് വെക്കുന്ന എന്തിനെയും എതിര്‍ക്കുക. താന്‍ വിശ്വസിക്കുന്ന പാര്‍ട്ടി പറയുന്നതിനപ്പുറം ഒരു കാഴ്ചപ്പാടും ഇല്ലാതിരിക്കുക അഥവാ ഉണ്ടെങ്കില്‍ തന്നെ പാര്‍ട്ടിക്ക് വേണ്ടി അത് പുറത്ത് പ്രകടിപ്പിക്കാതിരിക്കുക. ചുരുക്കത്തില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് മാനസികമായി അടിമയാവുക. ഇതാണോ രാഷ്ട്രീയം?

എന്താണ് അരാഷ്ട്രീയം
================
ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അനുഭാവിയല്ലാതിരിക്കുക. തെറ്റും ശരിയും നോക്കി നിലപാട് സ്വീകരിക്കുക. ഏത് പാര്‍ട്ടിയുടെയും ശരിയായ നിലപാടുകളെ അംഗീകരിക്കുക. തെറ്റുകളെ വിമര്‍ശിക്കുക. പാര്‍ട്ടി വിധേയത്വത്തിന് അപ്പുറം കാര്യങ്ങളെ സ്വന്തമായി വിലയിരുത്തുക. മുന്‍‌വിധിയില്ലാതെ രാജ്യകാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയും നിലപാടുകളില്‍ എത്തുകയും ചെയ്യുക. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കുക. തന്റെ വോട്ട് തനിക്ക് സ്വതന്ത്രമായി വിനിയോഗിക്കാന്‍ ഉള്ളതാണെന്നും മറ്റേതെങ്കിലും പാര്‍ട്ടിക്ക് വില പേശാനുള്ളതല്ലെന്നും കരുതുക. ചുരുക്കത്തില്‍ എല്ലാ കാര്യത്തിലും സ്വന്തമായി അഭിപ്രായവും പൌരബോധവും ഉണ്ടാവുക. അങ്ങനെ ഒരു പാര്‍ട്ടിയിലും വിശ്വസിക്കാതിരിക്കുക. എന്നാല്‍ പ്രശ്നാധിഷ്ഠിതമായി അവസരത്തിനൊത്ത് പാര്‍ട്ടികള്‍ക്ക് ധാര്‍മ്മികമായി പിന്തുണ നല്‍കുക. പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തകര്‍ മതി വിശ്വാസികളും വോട്ട് ബാങ്കും വേണ്ട എന്നും കരുതുക. ഇതാണോ അരാഷ്ട്രീയം?

രണ്ടിനും അതെ എന്നാണ് ഉത്തരമെങ്കില്‍ അതാണ് അരാഷ്ട്രീയം എന്ന് ഞങ്ങള്‍ പറയും. രാഷ്ട്രീയം എന്നാല്‍ ഏതെങ്കിലും പാര്‍ട്ടിക്ക് സ്വന്തം വ്യക്തിത്വം പണയം വെക്കലല്ല. രാഷ്ട്രത്തിന്റെ കാര്യങ്ങളില്‍ സ്വതന്ത്രമായി അഭിപ്രായം ഉണ്ടാകലാണ്. നമ്മുടെ രാജ്യത്തിന്റെ ശാപം തന്നെ പാര്‍ട്ടി വിധേയത്വമോ അടിമത്വമോ ആണ്. ഇത് പക്ഷെ പാര്‍ട്ടി അടിമകള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ല. അവര്‍ മറ്റ് പാര്‍ട്ടിക്കാര്‍ക്കെതിരെ അകാരണമായി കലഹിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പുറത്തുള്ളവരെ ഒന്നിച്ച് അരാഷ്ട്രീയവാദി എന്ന് മുദ്രകുത്തും. അങ്ങനെ സ്വന്തം അഭിപ്രായമുള്ള പൌരസമൂഹത്തെ എതിര്‍ക്കുക എന്ന ഒറ്റക്കാര്യത്തില്‍ മാത്രം എല്ലാ പാര്‍ട്ടിക്കാരും ഐക്യപ്പെടും. മറ്റെല്ലാ സമയങ്ങളിലും അവര്‍ പരസ്പരം ശത്രുക്കളായിരിക്കും. എന്ത്കൊണ്ട് ഈ ശത്രുത എന്ന് പോലും ചിന്തിക്കാന്‍ അറിയാതെ .......!!

എന്താണ് യഥാര്‍ത്ഥ രാഷ്ട്രീയം
======================
ഇനി നമുക്ക് വേണ്ടത് ... വിവേകമുള്ള രാഷ്ട്രീയം ആണ് .. പൌരബോധമുള്ള രാഷ്ട്രീയം ആണ്.. !! നമുക്ക് വേണ്ടത് കഴിവും സംശുദ്ധിയും ഉള്ള രാഷ്ട്രീയക്കാര്‍ ആണ് .. നമുക്ക് വേണ്ടത് സുതാര്യമായ രാഷ്ട്രീയം ആണ്.. നമുക്ക് വേണ്ടത് വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുന്ന രാഷ്ട്രീയം ആണ് .. അതിനായി നമുക്ക് ഒന്നിക്കാം ... നിങ്ങളുടെ എല്ലാ സുഹൃത്തുക്കളെയും ഞങ്ങളുടെ ഞങ്ങളുടെ ഒഫീഷ്യല്‍ പേജിലെക്ക് ക്ഷണിക്കുക

https://www.facebook.com/AamAadmiPartyKeralam

Tuesday, July 9, 2013

സർക്കാർ മേഖല

എന്ത് കൊണ്ടാണ് സർക്കാർ മേഖല ജനവിരുദ്ധം ആയി തുടരുന്നത്?കടുത്ത മത്സര പരീക്ഷ പാസ്സായി കഴിവ് തെളിയിച്ചവർ ആണ് പുതുതായി ജോലിക്ക് കയറുന്ന ചെറുപ്പക്കാർ, എന്നിട്ടും എന്താണ് സർക്കാർ മേഖലക്ക് യാതൊരു മാറ്റവും ഉണ്ടാകാത്തത്? ലോകത്തെല്ലായിടത്തും മാറ്റത്തിന്റെ ഊര്ജ്ജ സ്വലതയുടെ പതാക വാഹകർ യുവാക്കളാണ്, പക്ഷെ നമ്മുടെ സർക്കാർ മേഖല ഇന്നും എന്തേ മാറ്റമില്ലാതെ?സാങ്കേതിക വിദ്യയും മറ്റും ഇല്ലാത്ത കാലത്തെ അതെ എഴുത്ത് കുത്ത് രീതികൾ, ഒരു കത്ത് പോലും ലോക ബോറൻ ശൈലിയിൽ 10 പേര് തുല്യം ചാർത്തി തയ്യാറക്കേണ്ടി വരുന്ന ഗതികേട്, 35 കൊല്ലം മുമ്പുള്ള അതെ ലോക ബോറൻ ശൈലിയിൽ നിന്നും കടു കിട മാറ്റം പോലും സമ്മതിക്കാത്ത പഴയ ജീവനക്കാർ, നിയമങ്ങൾ. സ്വകാര്യ മേഖലയിൽ ചെറുപ്പക്കാർക്കാണ് പരിഗണന, അവരുടെ ആശയങ്ങളും പ്രവർത്തനങ്ങളും ആയിരിക്കും കാലികവും ലളിതവും, പക്ഷെ ഈ വരട്ടു ശൈലിയിൽ തുടരുന്ന കാലത്തോളം രക്ഷയില്ല, ഇപ്പൊ ശരിയാക്കിക്കളയാം എന്ന സ്വപ്നത്തോടെ വരുന്ന പുതിയ ആൾക്കാർ മാസങ്ങൾക്കുള്ളിൽ ഈ അച്ചിലൂടെ തന്നെ കടന്നു മുരടിച്ചു പോകുന്നു,പാവം പൊതു ജനം എന്തെങ്കിലും ഗതി ഉണ്ടെങ്കിൽ സർക്കാർ ഓഫീസിൽ പോകല്ലേ എന്നാണു പ്രാർധിക്കുന്നത്, അവിടെ സന്തോഷത്തോടെ വരുന്നത് കുറെ ഇടനിലക്കാർ മാത്രം, .എല്ലാം സഹിക്കാം, പൊതു ജനങ്ങളെ പുച്ഛത്തോടെ കാണുന്നത്, അവരെ താൻ, നിങ്ങൾ എന്നൊക്കെ വിളിക്കുന്നത്‌,എങ്കിലും ഇല്ലാതായെങ്കിൽ.

കടപ്പാട്: ഒരു  ചുണക്കുട്ടൻ